ഫഹീം അഷ്റിനു 5 വിക്കറ്റ്, 67 റണ്‍സിനു ഓള്‍ഔട്ട് ആയി സിംബാബ്‍വേ

- Advertisement -

അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തകര്‍ന്നടിഞ്ഞ് സിംബാബ്‍വേ. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയര്‍ 25.1 ഓവറില്‍ 67 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 16 റണ്‍സ് നേടിയ ഓപ്പണര്‍ ചാമു ചിബാബയാണ് ടോപ് സ്കോറര്‍. രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്സ്മാന്‍ ഹാമിള്‍ട്ടണ്‍ മസകഡ്സ(10) ആണ്. വെല്ലിംഗ്ടണ്‍ മസകഡ്സ 10 റണ്‍സുമായി പുറത്താകാതെ നിന്നു.

പാക്കിസ്ഥാനു വേണ്ടി ഫഹീം അഷ്റഫ് ആണ് ബൗളിംഗില്‍ തിളങ്ങിയത്. തന്റെ 8.1 ഓവറില്‍ നിന്ന് 22 റണ്‍സ് മാത്രം വിട്ടു നല്‍കി 5 വിക്കറ്റാണ് ഫഹീം സ്വന്തമാക്കിയത്. ജുനൈദ് ഖാന്‍ രണ്ട് വിക്കറ്റും യസീര്‍ ഷാ, ഉസ്മാന്‍ ഖാന്‍, ഷദബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement