ബാറ്റിംഗും ഫീല്‍ഡിംഗും മെച്ചപ്പെടുത്തിയാല്‍ അഫ്ഗാനിസ്ഥാന്‍ ഏഷ്യ കപ്പ് വിജയിക്കാനാവും – അസ്ഗര്‍ അഫ്ഗാന്‍

- Advertisement -

ഏഷ്യ കപ്പ് വിജയിക്കുവാന്‍ പ്രാപ്തരായ ടീമാണ് അഫ്ഗാനിസ്ഥാന്‍ എന്ന് പറഞ്ഞ് അസ്ഗര്‍ അഫ്ഗാന്‍. ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ തങ്ങള്‍ പിന്നിലാണെങ്കിലും ഇവരെയെല്ലാം വിറപ്പിച്ച പാരമ്പര്യമുള്ള ടീമാണ് അഫ്ഗാനിസ്ഥാന്‍. അസ്ഗര്‍ അഫ്ഗാന്റെ അഭിപ്രായത്തില്‍ ബാറ്റിംഗിലും ഫീല്‍ഡിംഗിലുമാണ് അഫ്ഗാനിസ്ഥാന്‍ ഇപ്പോള്‍ പിന്നിലെന്നാണ്.

ഏഷ്യ കപ്പോ ടി20 ലോകകപ്പോ ആണ് ടീമിന് അടുത്തുള്ള പ്രധാന ടൂര്‍ണ്ണമെന്റ്, അവ നടക്കുകയാണെങ്കില്‍ ഏഷ്യ കപ്പില്‍ കുറച്ച് കൂടെ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുവാനാകും ടീമിന്റെ ശ്രമമെന്ന് അസ്ഗര്‍ വ്യക്തമാക്കി. ടീമിന്റെ സ്പിന്നര്‍മാര്‍ ലോക പ്രശസ്തരാണെന്നതും ഈ ടൂര്‍ണ്ണമെന്റ് ഏഷ്യന്‍ പിച്ചിലാണ് നടക്കുന്നതെന്നതും തങ്ങളെ കരുത്തരാക്കുന്നു എന്ന് അഫ്ഗാനിസ്ഥാന്‍ മുന്‍ നായകന്‍ വ്യക്തമാക്കി.

ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ എത്തുവാനോ കപ്പ് വിജയിക്കുവാനോ പ്രാപ്തരാണ് തങ്ങളുടെ ടീമെന്നും അതിന് ഫീല്‍ഡിംഗും ബാറ്റിംഗും മെച്ചപ്പെടുത്തുക മാത്രമാണ് ടീം ചെയ്യേണ്ടതെന്നും അസ്ഗര്‍ വ്യക്തമാക്കി.

Advertisement