ബംഗ്ലാദേശിനെതിരായ ടെസ്റ്റിനുള്ള സ്ക്വാഡ് പാകിസ്ഥാൻ പ്രഖ്യാപിച്ചു

- Advertisement -

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള സ്ക്വാഡ് പാകിസ്താൻ പ്രഖ്യാപിച്ചു. 16 അംഗ സ്ക്വാഡിനെയാണ് പാകിസ്ഥാൻ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ടൂറുകളിലായി രണ്ട് ടെസ്റ്റുകൾ ആണ് പാകിസ്ഥാനും ബംഗ്ലാദേശും തമ്മിൽ കളിക്കുന്നത്. ആദ്യ ടെസ്റ്റ് ഫെബ്രുവരി ഏഴിന് റാവല്പിണ്ടിയിൽ വെച്ചാണ് നടക്കുന്നത്. ബിലാൽ ആസിഫ്, ഫഹീം അഷ്റഫ് എന്നിവർ ആണ് പുതിതായി ടീമിൽ എത്തിയിരിക്കുന്നത്‌.

കാശിഫ് ബട്ടി, ഉസ്മാൻ ശിന്വാരി എന്നിവരാണ് ടീമിൽ നിന്ന് പുറത്തായത്.

ടീം; Squad: Azhar Ali (c), Abid Ali, Asad Shafiq, Babar Azam, Bilal Asif, Faheem Ashraf, Fawad Alam, Haris Sohail, Imam-ul-Haq, Imran Khan, Mohammad Abbas, Mohammad Rizwan, Naseem Shah, Shaheen Afridi, Shaan Masood, Yasir Shah.

Advertisement