ന്യൂസിലാൻഡിനെതിരെ ഇന്ത്യ എ പൊരുതുന്നു

- Advertisement -

ന്യൂസിലാൻഡിനെതിരായ അനൗദ്യോഗിക ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ കൂറ്റൻ ലീഡ് വഴങ്ങിയ ഇന്ത്യ പൊരുതുന്നു. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് എടുത്തിട്ടുണ്ട്. 67 റൺസുമായി പ്രിയങ്ക് പഞ്ചലും 33 റൺസുമായി ശുഭ്മൻ ഗില്ലുമാണ് ക്രീസിൽ. 26 റൺസ് എടുത്ത അഭിമന്യു ഈശ്വരന്റെയും റൺ ഒന്നും എടുക്കാത്ത മായങ്ക് അഗർവാളിന്റെയും വിക്കറ്റുകളാണ്‌ രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് നഷ്ടമായത്. നിലവിൽ ന്യൂസിലാൻഡിന് 219 റൺസിന്റെ ലീഡ് ഉണ്ട്.

നേരത്തെ ന്യൂസിലാൻഡ് ആദ്യ ഇന്നിങ്സിൽ 346 റൺസിന്റെ കൂറ്റൻ ലീഡ് സ്വന്തമാക്കിയിരുന്നു. ഇന്ത്യയെ 216 റൺസിന് എറിഞ്ഞിട്ടു ന്യൂസിലാൻഡ് ഒന്നാം ഇന്നിങ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 562 റൺസ് എന്ന നിലയിലാണ് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്. 114 റൺസ് നേടിയ ചാപ്മാന്റെയും 196 റൺസ് എടുത്ത ക്ലീവേറിന്റെയും പ്രകടനമാണ് ന്യൂസിലാൻഡിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 268 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്തു.

Advertisement