ഇന്ത്യക്കെതിരെയുള്ള ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്

- Advertisement -

ഇന്ത്യക്കെതിരെയുള്ള ടി20- ടെസ്റ്റ് പരമ്പരകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്. ഐ.സി.സി വിലക്കിയത് മൂലം പരമ്പര നഷ്ട്ടപെട്ട ഷാകിബ് അൽ ഹസന് പകരക്കാരെ ബംഗ്ലാദേശ് ക്രോക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. മോമിനുൾ ഹഖ് ടെസ്റ്റിലും മഹ്മദുല്ല ടി20യിലും ബംഗ്ലാദേശിനെ നയിക്കും. നേരത്തെ ഷാകിബ് അൽ ഹസൻ ആയിരുന്നു ടി20യിലും ടെസ്റ്റിലും ബംഗ്ലാദേശ് ക്യാപ്റ്റൻ.

36 ടെസ്റ്റ് മത്സരങ്ങൾ കളിച്ച് പരിചയമുള്ള താരമാണ് ടെസ്റ്റ് ക്യാപ്റ്റൻ മോമിനുൾ ഹഖ്. മഹ്മദുല്ല 80 ടി20 മത്സരങ്ങളിൽ ബംഗ്ലാദേശിന് വേണ്ടി കളിച്ചിട്ടുണ്ട്. ഷാകിബ് അൽ ഹസന് പകരക്കാരനായി തൈജുൽ ഇസ്ലാമിനെ പരമ്പരക്കുള്ള ടീമിൽ ഉള്പെടുത്തിയിട്ടുണ്ട്.

പരിക്കേറ്റ സൈഫുദ്ധീനും വ്യക്തിപരമായ കാരണങ്ങളാൽ തമിം ഇക്ബാലും ടീമിൽ ഇടം നേടിയിട്ടില്ല. ഇവർക്ക് പകരമായി ഹൈദർ റോണിയും മുഹമ്മദ് മിഥുനും ടീമിൽ ഇടം നേടിയിട്ടുണ്ട്.

T20I squad: Soumya Sarkar, Mohammad Naim, Mahmudullah (c), Afif Hossain, Mosaddek Hossain, Animul Islam, Liton Das, Mushfiqur Rahim, Arafat Sunny, Al-Amin Hossain, Mustafizur Rahman, Shaiful Islam, Abu Haider Rony, Mohammad Mithun, Taijul Islam.

Test squad: Shadman Islam, Imrul Kayes, Saif Hasan, Mominul Haque (c), Liton Das, Mushfiqur Rahim, Mahmudullah, Mohammad Mithun, Mossadek Hossain, Mehidy Hasan Miraj, Taijul Islam, Naeem Hasan, Mustafizur Rahman, Al Amin Hossain, Ebadot Hossain.

Advertisement