ഇഗ്ലണ്ടിന് എതിരായ വംശീയ ആക്ഷേപം, ബൾഗേറിയക്ക് യുവേഫയുടെ ശിക്ഷ

- Advertisement -

യൂറോ 2020 യോഗ്യത മത്സരത്തിന് ഇടയിൽ ഇംഗ്ലണ്ട് താരങ്ങളെ വംശീയമായി ആക്ഷേപിച്ച ബൾഗേറിയക്ക് യുവേഫയുടെ ശിക്ഷ. ബൾഗേറിയ 2 മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ കളിക്കുകയും, 75000 യൂറോയുടെ പിഴയും വിധിച്ചു. ബൾഗേറിയൻ ഫുട്‌ബോൾ യൂണിയൻ 10000 യൂറോ പിഴ വേറെയും അടക്കേണ്ടി വരും.

ഒക്ടോബർ 14 ന് ഇംഗ്ലണ്ട് എതിരില്ലാത്ത 6 ഗോളിന് ജയിച്ച മത്സരത്തിന് ഇടയിലാണ് ഇംഗ്ലണ്ട് താരങ്ങളെ ബൾഗേറിയൻ ആരാധകർ അതിക്ഷേപിച്ചത്. സംഭവം വിവാദമായതോടെ ബൾഗേറിയൻ ഫുട്‌ബോൾ ടീം പരിശീലകൻ രാജി വച്ചിരുന്നു.

Advertisement