അന്തരിച്ച ഫിയോറെന്റീന ക്യാപ്റ്റൻ ഡേവിഡ് അസ്റ്റോറിക്ക് ചാരിറ്റിയൊരുക്കാൻ ഇറ്റാലിയൻ ടീമുകൾ കൈകോർക്കുന്നു

അന്തരിച്ച ഫിയോറെന്റീന ക്യാപ്റ്റൻ ഡേവിഡ് അസ്റ്റോറിയുടെ പേരിൽ ചാരിറ്റിയൊരുക്കാൻ ഇറ്റാലിയൻ ടീമുകളായ കാലിയാരിയും ഫിയോറെന്റീനയും കൈകോർക്കുന്നു. ബേത്ലെഹെമിൽ ഒരു ഫുട്ബോൾ പിച്ച് ഒരുക്കാനാണ് ഇരു ടീമുകളും ഒന്നിച്ചത്. അസ്റ്റോറിയുടെ പേരിൽ കുട്ടികൾക്കായാണ് ഗ്രൗണ്ട് ഒരുങ്ങുക.

ഉഡിനിസിനെതിരായുള്ള മത്സരം കളിക്കാന്‍ ഉഡിനിസില്‍ എത്തിയ ഫിയോറെന്റീന ക്യാപ്റ്റന്‍ കൂടിയായ അസ്റ്റോറിയെ മത്സരത്തിന് തലേ ദിവസമാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമായിരുന്നു മരണകാരണം. ഇറ്റാലിയൻ ലീഗിൽ ഏറ്റുമുട്ടുന്നുണ്ടെങ്കിലും മഹത്തായൊരു ലക്ഷ്യത്തിനായി ഒന്നിച്ച ഫിയോറെന്റീനയെയും കാലിയാരിയെയും അഭിനന്ദിക്കുകയാണ് ഫുട്ബോൾ ലോകം.