കോവിഡ് കേസുകളുടെ വര്‍ദ്ധനവ്, നാഷണല്‍ ക്രിക്കറ്റ് ലീഗ് മാറ്റി വെച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

നാഷണല്‍ ക്രിക്കറ്റ് ലീഗ് മാറ്റി വെച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വന്നതോടെയാണ് ബംഗ്ലാദേശ് ബോര്‍ഡ് തങ്ങളുടെ ഫസ്റ്റ് – ക്ലാസ്സ് ടൂര്‍ണ്ണമെന്റ് മാറ്റി വയ്ക്കുവാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ 9 മാസത്തിലെ ഏറ്റവും ഉയര്‍ന്ന കോവിഡ് മരണം ആണ് കഴിഞ്ഞ ദിവസം ബംഗ്ലാദേശില്‍ റിപ്പോര്‍ട്ട് ചെയ്തത്. 59 കോവിഡ് മരണം ആണ് കഴിഞ്ഞ ദിവസം ബംഗ്ലാദേശില്‍ റിപ്പോര്‍ട്ട് ചെയ്തത്. കരുതല്‍ നടപടിയെന്ന നിലയിലാണ് തങ്ങള്‍ ടൂര്‍ണ്ണമെന്റ് മാറ്റി വയ്ക്കുന്നതെന്ന് ബംഗ്ലാദേശ് ബോര്‍ഡ് അറിയിക്കുകയായിരുന്നു.