മികച്ച തുടക്കം നൽകി ഓപ്പണര്‍മാര്‍, പിന്നെ 1 റൺസ് നേടുന്നതിനിടെ വെസ്റ്റിന്‍ഡീസിന് മൂന്ന് വിക്കറ്റ് നഷ്ടം

Khaledahmed

സെയിന്റ് ലൂസിയയിൽ ബംഗ്ലാദേശിന് പ്രതീക്ഷ നൽകി ബൗളര്‍മാരുടെ പ്രകടനം. വെസ്റ്റിന്‍ഡീസ് ഓപ്പണര്‍മാര്‍ 100 റൺസ് നേടി മികച്ച തുടക്കം നൽകിയെങ്കിലും പീന്നീട് വിന്‍ഡീസ് 131/1 എന്ന നിലയിൽ നിന്ന് 132/4 എന്ന നിലയിലേക്ക് തകരുകയായിരുന്നു.

45 റൺസ് നേടിയ ജോൺ കാംപെല്ലിനെയാണ് വെസ്റ്റിന്‍ഡീസ് ആദ്യം നഷ്ടമായത്. ഷൊറിഫുള്‍ ഇസ്ലാം ആണ് വിക്കറ്റ് നേടിയത്. അധികം വൈകാതെ 51 റൺസ് നേടിയ കാര്‍ലോസ് ബ്രാത്‍വൈറ്റിനെ നഷ്ടമായി.

തൊട്ടടുത്ത ഓവറിൽ ഖാലിദ് അഹമ്മദ് റെയ്മൺ റീഫറിനെയും എന്‍ക്രുമ ബോണ്ണറിനെയും പുറത്താക്കിയതോടെ 132/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. ലഞ്ചിന് പിരിയുമ്പോള്‍ വെസ്റ്റിന്‍ഡീസ് 137/4 എന്ന നിലയിലാണ്.

ബംഗ്ലാദേശിന്റെ സ്കോറിനൊപ്പമെത്തുവാന്‍ ടീം 97 റൺസ് കൂടി നേടേണം.