തുടക്കത്തിൽ അമേരിക്കയെ വിറപ്പിച്ചു എങ്കിലും ഇന്ത്യക്ക് പരാജയം

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം പങ്കെടുക്കുന്ന സ്വീഡനിലെ ടൂർണമെന്റിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് പരാജയം. ഇന്ന് അമേരിക്കൻ അണ്ടർ 23 ടീമിന് എതിരെ തുടക്കത്തിൽ തന്നെ ഇന്ത്യക്ക് ഗോൾ നേടാൻ ആയെങ്കിലും ഒരു അത്ഭുത വിജയം സ്വന്തമാക്കാൻ ഇന്ത്യക്ക് ആയില്ല. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അമേരിക്ക ഇന്ന് വിജയിച്ചത്. എട്ടാം മിനുട്ടിൽ പ്യാരി ക്സാസ ആണ് ഇന്ത്യക്ക് ലീഡ് നൽകിയത്.

മനീഷയുടെ പാസിൽ നിന്നായിരുന്നു പ്യാരിയുടെ ഗോൾ. രണ്ട് മിനുട്ടിനകം മെസ്സിയയിലൂടെ അമേരിക്ക ഗോൾ നേടി സമനില നേടി. ആദ്യ പകുതി സമനിലയിൽ നിൽക്കാൻ ഇന്ത്യക്ക് ആയി. രണ്ടാം പകുതിയിൽ അമേരിക്ക കൂടുതൽ ശക്തരായി. 47ആം മിനുട്ടിൽ അവർ ലീഡ് എടുത്തു. 74ആം മിനുട്ടിലും 85ആം മിനുട്ടിലും ഗോൾ നേടിയതോടെ അമേരിക്ക 4-1ന്റെ വിജയവും നേടി.

കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ സ്വീഡന് എതിരെയും ഗംഭീര പ്രകടനം നടത്തിയിരുന്നു.