വീണ്ടും രക്ഷകരാകുമോ മിച്ചലും ബ്ലണ്ടലും?!!! ലീഡ്സിൽ ഇംഗ്ലണ്ടിന് മേൽക്കൈ

Englandnewzealand

ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് മേൽക്കൈ. ന്യൂസിലാണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് പുരോഗമിക്കുമ്പോള്‍ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലാണ്ട് 168/5 എന്ന നിലയിലാണ്. വെറും 137 റൺസിന്റെ ലീഡാണ് ടീമിന്റെ കൈവശമുള്ളത്.

ആദ്യ ഇന്നിംഗ്സിലെ രക്ഷകരായ ടോം ബ്ലണ്ടലും(5*) ഡാരിൽ മിച്ചലും(4*) ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. 76 റൺസ് നേടിയ ടോം ലാഥമും 48 റൺസ് നേടിയ കെയിന്‍ വില്യംസണും ആണ് സന്ദര്‍ശകര്‍ക്കായി റൺസ് കണ്ടെത്തിയത്.