മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശിന് 237 റൺസ് ലീഡ്

Mehidyhasan

ഹരാരെ ടെസ്റ്റിൽ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ 45/0 റൺസെന്ന നിലയിൽ. 17 ഓവറുകള്‍ നേരിട്ട ബംഗ്ലാദേശ് ഓപ്പണര്‍മാര്‍ 45 റൺസ് നേടിയിട്ടുണ്ട്. മത്സത്തിൽ 237 റൺസിന്റെ ലീഡാണ് ബംഗ്ലാദേശിന്റെ കൈവശമുള്ളത്. നേരത്തെ 225/2 എന്ന നിലയിൽ നിന്ന് സിംബാബ്‍വേയെ 276 റൺസിന് പുറത്താക്കി 192 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ബംഗ്ലാദേശ് നേടിയത്.

മെഹ്ദി ഹസന്‍ അഞ്ചും ഷാക്കിബ് അല്‍ ഹസന്‍ നാലും വിക്കറ്റ് നേടിയാണ് സിംബാബ്‍വേയുടെ ചെറുത്ത്നില്പ് അവസാനിപ്പിച്ചത്. ആദ്യ ഇന്നിംഗ്സിൽ 132/6 എന്ന നിലയിലേക്ക് തകര്‍ന്ന ബംഗ്ലാദേശ് ലിറ്റൺ ദാസ്, മഹമ്മുദുള്ള, ടാസ്കിന്‍ അഹമ്മദ് എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ 468 റൺസ് നേടുകയായിരുന്നു.

ഷദ്മന്‍ ഇസ്ലാം 22 റൺസും സൈഫ് ഹസന്‍ 20 റൺസും നേടിയാണ് സന്ദര്‍ശകര്‍ക്കായി ക്രീസിൽ നില്‍ക്കുന്നത്.

Previous articleകോവിഡ് വ്യാപനം, ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിന്റെ ഷെഡ്യൂളിൽ മാറ്റം
Next articleധോണി അടുത്ത വര്‍ഷം ഐപിഎൽ കളിക്കുന്നില്ലെങ്കിൽ താനും കളിക്കില്ലെന്ന് സുരേഷ് റെയ്‍ന