കോവിഡ് വ്യാപനം, ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിന്റെ ഷെഡ്യൂളിൽ മാറ്റം

Indiatraining2

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പരിമിത ഓവര്‍ പരമ്പരയുടെ ഷെഡ്യൂളിൽ മാറ്റം വരുത്തുവാനൊരുങ്ങി ലങ്കന്‍ ബോര്‍ഡ്. ലങ്കന്‍ ടീമിൽ സപ്പോര്‍ട്ട് സ്റ്റാഫിൽ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ഈ നീക്കം. ജൂലൈ 13ന് ആരംഭിക്കുവാനിരുന്ന പരമ്പര ഇനി ജൂലൈ 17നോ 18നോ മാത്രമാകും ആരംഭിക്കുക എന്നാണ് അറിയുന്നത്.

ഇപ്പോളത്തെ പ്രത്യേക സാഹചര്യത്തിൽ ഇംഗ്ലണ്ടിൽ നിന്ന് മടങ്ങിയെത്തിയ ടീം കൂടുതൽ കാലം ക്വാറന്റീനിലിരിക്കണമെന്നാണ് ലങ്കന്‍ ബോര്‍ഡിന്റെ തീരുമാനം. നാളെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയുന്നത്.

Previous articleഎലിയറ്റിന് ലിവർപൂളിൽ പുതിയ കരാർ
Next articleമൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശിന് 237 റൺസ് ലീഡ്