വിന്‍ഡീസിന് 395 റണ്‍സ് വിജയ ലക്ഷ്യം നല്‍കി ബംഗ്ലാദേശ്

Westindiesbangladesh

വിന്‍ഡീസിനെതിരെ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 223/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് ബംഗ്ലാദേശ്. ഇതോടെ 395 റണ്‍സ് വിജയ ലക്ഷ്യമാണ് വിന്‍ഡീസിന് മുന്നില്‍ ബംഗ്ലാദേശ് വെച്ച് നീട്ടിയത്. മോമിനുള്‍ ഹക്ക്(115), ലിറ്റണ്‍ ദാസ്(69) എന്നിവരുടെ പ്രകടനങ്ങള്‍ക്ക് ശേഷം ജോമല്‍ വാരിക്കനും ഷാനണ്‍ ഗബ്രിയേലും വിക്കറ്റുകളുമായി വിന്‍ഡീസിന് വേണ്ടി മികവ് പുലര്‍ത്തുന്നതാണ് ചട്ടോഗ്രാമില്‍ കണ്ടത്.

റഖീം കോണ്‍വാലും ജോമല്‍ വാരിക്കനും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ഷാനണ്‍ ഗബ്രിയേലിന് രണ്ട് വിക്കറ്റ് ലഭിച്ചു. 18/0 എന്ന നിലയിലാണ് വിന്‍ഡീസ് ചായയ്ക്ക് പിരിയുമ്പോള്‍.

Previous articleദക്ഷിണാഫ്രിക്ക 201 റണ്‍സിന് പുറത്ത്, പാക്കിസ്ഥാന് 71 റണ്‍സ് ലീഡ്
Next articleസ്റ്റോക്സ് വീണു, റൂട്ടിന്റെ റണ്‍ വേട്ട തുടരുന്നു