സ്റ്റോക്സ് വീണു, റൂട്ടിന്റെ റണ്‍ വേട്ട തുടരുന്നു

Root
- Advertisement -

ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ റണ്‍ വേട്ട തുടരുന്നു. ബെന്‍ സ്റ്റോക്സിനെ ലഞ്ചിന് ശേഷം ടീമിന് നഷ്ടമായെങ്കിലും ജോ റൂട്ട് തന്റെ മികവ് തുടര്‍ന്ന് ഇരട്ട ശതകം നേടിയപ്പോള്‍ രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 454/4 എന്ന നിലയില്‍ ആണ്.

Stokes

ഷഹ്ബാസ് നദീമിനാണ് 82 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സിന്റെ വിക്കറ്റ്. നാലാം വിക്കറ്റില്‍ റൂട്ട് – സ്റ്റോക്സ് കൂട്ടുകെട്ട് 124 റണ്‍സാണ് നേടിയത്. പിന്നീട് റൂട്ടും ഒല്ലി പോപും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചത്.

ചായയ്ക്ക് പിരിയുമ്പോള്‍ റൂട്ട് 209 റണ്‍സും ഒല്ലി പോപ് 24 റണ്‍സും നേടിയിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 67 റണ്‍സാണ് ഇതുവരെ നേടിയത്.

Advertisement