Cricket

ധാക്കയിൽ ബംഗ്ലാദേശ് കുതിപ്പ് തുടരുന്നു

ധാക്ക ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ വലിയ ലീഡുമായി ബംഗ്ലാദേശ് മുന്നേറുന്നു. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ 134/1 എന്ന നിലയിലാണ് ആതിഥേയര്‍. 370 റൺസ് ലീഡാണ് ടീമിന്റെ കൈവശമുള്ളത്. ആദ്യ ഇന്നിംഗ്സിൽ ബംഗ്ലാദേശ് 382 റൺസ് നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ വെറും 146 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

രണ്ടാം ഇന്നിംഗ്സിൽ മഹമ്മുദുള്‍ ജോയിയുടെ(17) വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടമായത്. 54 റൺസ് വീതം നേടി 116 റൺസ് കൂട്ടുകെട്ടുമായി നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും സാക്കിര്‍ ഹസനും ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.