കിംഗ്സ്റ്റണിലും പതിവ് തുടര്‍ന്ന് ബംഗ്ലാദേശ്, 149 റണ്‍സിനു ഓള്‍ഔട്ട്

- Advertisement -

ആദ്യ ടെസ്റ്റിലേതിനു സമാനമായ പ്രകടനവുമായി ബംഗ്ലാദേശ് ബാറ്റിംഗ് നിര തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ കിംഗ്സ്റ്റണ്‍ ടെസ്റ്റിലും വിന്‍ഡീസ് ആധിപത്യം. 354 റണ്‍സിനു ആദ്യ ഇന്നിംഗ്സ് അവസാനിച്ച ആതിഥേയര്‍ മറുപടിയായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനെ 46.1 ഓവറില്‍ 149 റണ്‍സിനു ഓള്‍ഔട്ട് ആക്കി. രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസ് 19/1 എന്ന നിലയിലാണ്. 8 റണ്‍സ് നേടിയ ക്രെയിഗ് ബ്രാത്‍വൈറ്റിനെയാണ് വിന്‍ഡീസിനു നഷ്ടമായത്. മത്സരത്തില്‍ 224 റണ്‍സ് ലീഡാണ് ആതിഥേയര്‍ കൈവശപ്പെടുത്തിയിരിക്കുന്നത്. 8 റണ്‍സുമാി ഡെവണ്‍ സ്മിത്തും റണ്ണൊന്നുമെടുക്കാതെ കീമോ പോളുമാണ് ക്രീസില്‍. ഷാകിബിനാണ് ബ്രാത്‍വൈറ്റിന്റെ വിക്കറ്റ്.

നേരത്തെ തമീം ഇക്ബാലും(47) ഷാകിബ് അല്‍ ഹസനും(32) മാത്രം പൊരുതി നിന്ന ബംഗ്ലാദേശ് ഇന്നിംഗ്സിനു തിരിച്ചടി നല്‍കിയത് ജേസണ്‍ ഹോള്‍ഡര്‍ ആണ്. ഹോള്‍ഡര്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ഷാനണ്‍ ഗബ്രിയേല്‍, കീമോ പോള്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. മിഗ്വല്‍ കമ്മിന്‍സിനാണ് മറ്റൊരു വിക്കറ്റ്. ആദ്യ ഇന്നിംഗ്സില്‍ 205 റണ്‍സ് ലീഡാണ് വിന്‍ഡീസ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement