മാഞ്ചസ്റ്റർ യുണൈറ്റഡിനെ നയിക്കുക 24കാരിയായ മുൻ ലിവർപൂൾ താരം

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ ടീമിന്റെ ആദ്യ ക്യാപ്റ്റനാവുക 24കാരിയായ അലക്സ് ഗ്രീൻവുഡ്. ഇന്നലെ ചരിത്രത്തിലെ ആദ്യ മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ആണ് അലക്സിന് ക്യാപ്റ്റൻസി കിട്ടിയത്. ഇംഗ്ലണ്ടിലെ മികച്ച താരങ്ങളിൽ ഒന്നായ അലെക്സ് ഒന്നാം ഡിവിഷനിലെ ലിവർപൂൾ വിട്ടാണ് രണ്ടാം ഡിവിഷനിൽ യുണൈറ്റഡിന് കളിക്കാൻ എത്തിയിരിക്കുന്നത്.

ലിവർപൂളിൽ അവസാന രണ്ട് സീസണുകളായി കളിക്കുകയാണ് ഗ്രീൻവുഡ്. മുമ്പ് എവർട്ടണായും കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ദേശീയ ടീമിലെ സ്ഥിരം സാന്നിദ്ധ്യവുമാണ്. ലെഫ്റ്റ് ബാക്കായ അലക്സ് സെറ്റ് പീസ് എടുക്കുന്നതിലും മികച്ച താരമാണ്. മാഞ്ചസ്റ്ററിൽ കളിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ താരം ക്യാപ്റ്റനാകുന്നതിൽ അഭിമാനമുണ്ടെന്നും പറഞ്ഞു.

നാളെ ലിവർപൂളിനെതിരായ സൗഹൃദ മത്സരമാണ് യുണൈറ്റഡ് വനിതാ ടീമിന്റെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement