പരിക്ക്, ആഴ്സണൽ ക്യാപ്റ്റനു സീസണും ലോകകപ്പും നഷ്ടമാകും

- Advertisement -

ആഴ്സണൽ വനിതാ ടീം ക്യാപ്റ്റൻ ജോർദാൻ നോബ്സിനേറ്റ പരിക്ക് താരത്തെ ഈ സീസൺ മുഴുവൻ പുറത്തിരുത്തും. വനിതാ ലീഗിൽ എവർട്ടണെതിരെയുള്ള മത്സരത്തിലായിരുന്നു നോബ്സിന് പരിക്കേറ്റത്. എ സി എൽ ഇഞ്ച്വറിയാണ് നോബ്സിന് വില്ലനായത്. ഈ സീസണിൽ മികച്ച ഫോമിലായിരുന്ന നോബ്സിന് 10 മാസത്തോളം പുറത്ത് ഇരിക്കേണ്ടി വരും.

അതായത് ഫ്രാൻസിൽ നടക്കുന്ന വനിതാ ലോകകപ്പും നോബ്സിന് നഷ്ടമാകും. ഇംഗ്ലീഷ് ടീമിന്റെ പ്രധാന താരമാണ് നോബ്സ്. ഈ സീസണിൽ എട്ടു മത്സരങ്ങൾ കളിച്ച നോബ്സ് എട്ടു ഗോളുകൾ ലീഗിൽ നേടിയിരുന്നു. ആഴ്സണൽ ലീഗിൽ എട്ടിൽ എട്ടു ജയവുമായി മുന്നേറുന്നതിലും നോബ്സിന് വലിയ പങ്കുണ്ട്. ആഴ്സണലിനും ഇംഗ്ലണ്ടിനും നോബ്സ് വലിയ നഷ്ടമാകും.

Advertisement