മുഷ്ഫിക്കുറും വീണു, ഫോളോ ഓൺ ഒഴിവാക്കുവാന്‍ ബംഗ്ലാദേശ് പൊരുതുന്നു

പോര്‍ട്ട് എലിസബത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഫോളോ ഓൺ ഒഴിവാക്കുവാനായി ബംഗ്ലാദേശ് പൊരുതുന്നു. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ബംഗ്ലാദേശ് 210/7 എന്ന നിലയിലാണ്.

പോളോ ഓൺ ഒഴിവാക്കുവാന്‍ 43 റൺസ് കൂടി ബംഗ്ലാദേശ് നേടേണ്ടതുണ്ട്. ഇന്ന് 51 റൺസ് നേടിയ മുഷ്ഫിക്കുര്‍ റഹിമിന്റെ ചെറുത്ത്നില്പാണ് ബംഗ്ലാദേശിനെ 200 കടക്കുവാന്‍ സഹായിച്ചത്. യാസിര്‍ അലി 46 റൺസ് നേടി പുറത്തായി. 74 റൺസാണ് മുഷ്ഫിക്കുറും യാസിര്‍ അലിയും കൂടി ആറാം വിക്കറ്റിൽ നേടിയത്.

ദക്ഷിണാഫ്രിക്കയുടെ സ്കോറിന് 243 റൺസിന് പിന്നിലായാണ് ടീം ഇപ്പോളും സ്ഥിതി കൊള്ളുന്നത്.