ന്യൂസിലാണ്ടിനെതിരെ ലീഡ് നേടി ബംഗ്ലാദേശ്

ന്യൂസിലാണ്ടിനെതിരെ ബംഗ്ലാദേശിന് ലീഡ്. മികച്ച രീതിയിലുള്ള ബാറ്റിംഗ് പ്രകടനം മത്സരത്തിന്റെ മൂന്നാം ദിവസം ബംഗ്ലാദേശ് പുറത്തെടുക്കുകയായിരുന്നു. മഹമ്മുദുള്ള ഹസന്‍ റോയിയെ(78) തുടക്കത്തിൽ തന്നെ വാഗ്നര്‍ പുറത്താക്കിയെങ്കിലും ക്യാപ്റ്റന്‍ മോമിനുല്‍ ഹക്ക് ആണ് ബംഗ്ലാദേശിന്റെ ബാറ്റിംഗിനെ മുന്നോട്ട് നയിച്ചത്.

താരത്തിന് മികച്ച പിന്തുണയുമായി ലിറ്റൺ ദാസും അര്‍ദ്ധ ശതകം നേടി ടീമിനെ കരുതുറ്റ നിലയിലേക്ക് എത്തിച്ചു. 125 ഓവര്‍ പിന്നിടുമ്പോള്‍ ബംഗ്ലാദേശ് 329/4 എന്ന നിലയിലാണ്.

69 റൺസുമായി മോമിനുളും 65 റൺസ് നേടി ലിറ്റൺ ദാസുമാണ് ക്രീസിലുള്ളത്. 126 റൺസാണ് ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ നേടിയത്.