സിറ്റിക്ക് സ്വന്തമാക്കാൻ കഴിയാത്തതായി ആരുണ്ട്, കാൽവിൻ ഫിലിപ്പ്സും ഇനി സിറ്റിസൺ

20220624 230936

മാഞ്ചസ്റ്റർ സിറ്റി ആരെയെങ്കിലും സ്വന്തമാക്കണം എന്ന് കരുതിയാൽ അത് നടക്കാതിരിക്കുന്നത് ഇന്നത്തെ മാർക്കറ്റിൽ അപൂർവ്വമാണ്. ഹാളണ്ടിന്റെ സൈനിംഗ് ഇതിന തന്നെ പൂർത്തിയാക്കിയ സിറ്റി ഇപ്പോൾ മധ്യനിര താരം കാൽവിൻ ഫിലിപ്സിന്റെ സൈനിംഗും പൂർത്തിയാക്കുകയാണ്. ലീഡ്സിന്റെ മധ്യനിര താരമായ ഫിലിപ്സ് ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒന്നാണ്. ഇംഗ്ലീഷ് ദേശീയ ടീമിലെ സ്റ്റാർട്ടറും.

സിറ്റിയും ഫിലിപ്സുമായി നേരത്തെ തന്നെ കരാർ ധാരണയിൽ എത്തിയിരുന്നു. 50 മില്യൺ യൂറോയോളം വരുന്ന ഓഫർ മാഞ്ചസ്റ്റർ സിറ്റി ലീഡ്സിനു മുന്നിൽ വെച്ചിട്ടുണ്ട്. അത് ലീഡ്സ് സ്വീകരിച്ചു എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. വരും ദിവസങ്ങളിൽ സിറ്റി ഈ ട്രാൻസ്ഫറും ഔദ്യോഗികമായി പ്രഖ്യാപിക്കും.

2014 മുതൽ ലീഡ്സ് യുണൈറ്റഡിന്റെ താരമാണ് കാല്വിൻ ഫിലിപ്സ്. ഇതുവരെ 234 മത്സരങ്ങൾ താരം ലീഡ്സ് ജേഴ്സിയിൽ കളിച്ചു.