പാക്കിസ്ഥാന് 5 വിക്കറ്റ് നഷ്ടം, ബാബര്‍ അസം പൊരുതുന്നു

Babarazam

ജമൈക്ക ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ പാക്കിസ്ഥാന്‍ 5 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടി നില്‍ക്കുന്നു. 54 റൺസ് നേടിയ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ആണ് ടീമിനെ വലിയ തകര്‍ച്ചയിൽ നിന്ന് കരകയറ്റിയത്.

ഒരു ഘട്ടത്തിൽ ടീം 65/4 എന്ന നിലയിലേക്ക് വീണിരുന്നു. പിന്നീട് ബാബര്‍ അസം – മുഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ട് നേടിയ 56 റൺസ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചത്.

124 റൺസ് ലീഡ് ആണ് പാക്കിസ്ഥാന്റെ കൈവശമുള്ളത്. 12 റൺസുമായി ഫഹീം അഷ്റഫ് ആണ് പാക്കിസ്ഥാനായി ബാബര്‍ അസമിനൊപ്പം ക്രീസിലുള്ളത്. കെമര്‍ റോച്ചും ജെയ്ഡന്‍ സീൽസും രണ്ട് വീതം വിക്കറ്റാണ് ആതിഥേയര്‍ക്കായി നേടിയിട്ടുള്ളത്.

Previous articleഎ എഫ് സി കപ്പിൽ ബെംഗളൂരു എഫ് സി ഇന്ന് ഇറങ്ങും
Next article2022 കോമൺവെല്‍ത്ത് ഗെയിംസിൽ വിന്‍ഡീസ് വനിത ടീമായി എത്തുന്നത് ബാര്‍ബഡോസ്