എ എഫ് സി കപ്പിൽ ബെംഗളൂരു എഫ് സി ഇന്ന് ഇറങ്ങും

1 Web W

ബെംഗളൂരു എഫ് സി ഇന്ന് അവരുടെ എ എഫ് സി കപ്പ് പ്ലേ ഓഫ് മത്സരത്തിന് ഇറങ്ങും. മാൽഡീവ്സ് ക്ലബായ ഈഗിൾസിനെ ആണ് എ എഫ് സി കപ്പിൽ ഇന്ന് ബെംഗളൂരു എഫ് സി നേരിടുന്നത്. നേരത്തെ കൊറോണയും ബെംഗളൂരു എഫ് സിയുടെ കൊറോണ പ്രൊട്ടോക്കോൾ ലംഘനവുമൊക്കെ കൊണ്ട് മാറ്റിവെച്ച പ്ലേ ഓഫ് മത്സരം ആണ് ഇന്ന് നടക്കുന്നത്.

പ്ലേ ഓഫ് ജയിച്ചാൽ ബെംഗളൂരു എഫ് സി ഗ്രൂപ്പ് ഡിയിൽ എ ടി കെയ്ക്ക് ഒപ്പം ചേരും. ബെംഗളൂരു എഫ സിയും എ ടി കെ മോഹൻ ബഗാനും ആണ് എ എഫ് സി കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. അൽ മസിയ, ബസുന്ധര കിംഗ്സ് എന്നീ ക്ലബുകളും ഗ്രൂപ്പിൽ ഉണ്ടാകും. ബെംഗളൂരു എഫ് സി സ്ക്വാഡിൽ നാലു മലയാളികൾ ഉണ്ട്. ആശിഖ് കുരുണിയൻ, ലിയോൺ അഗസ്റ്റിൻ, ഇനായത്, ഷാരോൺ എന്നിവരാണ് ബെംഗളൂരുവിനൊപ്പം മാൽഡീവ്സിലേക്ക് യാത്ര തിരിച്ച മലയാളികൾ. ഇന്ന് രാത്രി 8.30നാണ് മത്സരം.

Previous articleമെസ്സിയില്ലാ ബാഴ്സലോണ ഇന്ന് ആദ്യമായി ഇറങ്ങുന്നു
Next articleപാക്കിസ്ഥാന് 5 വിക്കറ്റ് നഷ്ടം, ബാബര്‍ അസം പൊരുതുന്നു