കാണികളില്ലാത്ത മത്സരങ്ങള്‍ക്ക് അനുകൂലമല്ല, പക്ഷേ വേറെ മാര്‍ഗമൊന്നുമില്ല

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിക്കറ്റ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുന്നതിനോട് താന്‍ ഒട്ടും യോജിക്കുന്നില്ലെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ മുന്‍ താരം അസ്ഹര്‍ മഹമ്മൂദ്. എന്നാല്‍ ഇതല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ലെന്നതാണ് വസ്തുതയെന്നും മുന്‍ താരം കൂട്ടിചേര്‍ത്തു. താന്‍ കാണികളോട് കൂടിയ ക്രിക്കറ്റ് മത്സരങ്ങള്‍ക്കാണ് അനുകൂലം എന്നാല്‍ അതിന് നമ്മള്‍ ഏറെ കാത്തിരിക്കേണ്ടി വന്നേക്കാം അല്ല ഉടനെ ക്രിക്കറ്റ് പുനരാരംഭിക്കണമെന്നാണെങ്കില്‍ അതിന് ഇപ്പോള്‍ ആലോചിക്കുന്ന പോലെ അടച്ചിട്ട സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് പുനരാരംഭിക്കുകയേ മാര്‍ഗമുള്ളുവെന്നും അസ്ഹര്‍ വ്യക്തമാക്കി.

ക്രിക്കറ്റ് താരത്തിന് നിറഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കുമ്പോള്‍ കിട്ടുന്ന പ്രോത്സാഹനം വേറെ തന്നെയാണെന്നും ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കുക വളരെ രസംകൊല്ലിയാണെന്നും താരം സൂചിപ്പിച്ചു. എന്നാല്‍ ക്രിക്കറ്റ് തിരികെ മടങ്ങിയെത്തി വരുമാനം സൃഷ്ടിക്കുക എന്നതിനാവണം ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും കാണികള്‍ക്ക് ടെലിവിഷനിലൂടെ കളിയുടെ ആവേശത്തില്‍ പങ്ക് ചേരാനാകുമെന്നും താരം വ്യക്തമാക്കി.

താന്‍ കെന്റിന് കളിക്കുമ്പോള്‍ ഏകദേശം 5000 പേര്‍ സ്റ്റേഡിയത്തിലുണ്ടാവും ഐപിഎലില്‍ പങ്കെടുത്തപ്പോള്‍ സ്റ്റേഡിയത്തില്‍ 35000 ആളുകളാണുണ്ടായിരുന്നത്. അതെല്ലാം താരങ്ങളില്‍ പ്രഭാവം സൃഷ്ടിക്കുന്നതാണെന്നും അസ്ഹര്‍ വ്യക്തമാക്കി.