അസ്ഹര്‍ അലിയ്ക്ക് ശതകം, അര്‍ദ്ധ ശതകം നേടി അസാദ് ഷഫീക്ക്

- Advertisement -

അബുദാബി ടെസ്റ്റിന്റെ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ തലേ ദിവസത്തേതില്‍ നിന്ന് വിക്കറ്റ് നഷ്ടമില്ലാതെ പാക്കിസ്ഥാന്‍. 139 റണ്‍സ് കൂട്ടുകെട്ടുമായി നാലാം വിക്കറ്റില്‍ നിലയുറപ്പിച്ച അസാദ് ഷഫീക്ക്-അസ്ഹര്‍ അലി കൂട്ടുകെട്ടാണ് പാക്കിസ്ഥാനെ മുന്നോട്ട് നയിക്കുന്നത്. 224/3 എന്ന നിലയില്‍ പാക്കിസ്ഥാന്‍ 50 റണ്‍സ് കൂടി നേടിയാല്‍ ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനു ഒപ്പമെത്തും. രണ്ടാം ദിവസത്തെ അപേക്ഷിച്ച് അല്പം വേഗത്തിലാണ് പാക്കിസ്ഥാന്‍ ബാറ്റ് വീശിയത്.

29 ഓവറുകളെറിഞ്ഞ ആദ്യ സെഷനില്‍ നിന്ന് പാക്കിസ്ഥാന്‍ 85 റണ്‍സാണ് ഇതുവരെ നേടിയത്. അസ്ഹര്‍ അലി തന്റെ ശതകം പൂര്‍ത്തിയാക്കി 111 റണ്‍സുമായി അപരാജിതനായി നില്‍ക്കുമ്പോള്‍ അസാദ് ഷഫീക്ക് 55 റണ്‍സ് നേടി നിലയുറപ്പിയ്ക്കുന്നു. അസ്ഹര്‍ അലിയുെ 15ാം ടെസ്റ്റ് ശതകമാണ് ഇന്നത്തേത്. അതേ സമയം അസാദ് ഷഫീക്ക് തന്റെ 22ാം അര്‍ദ്ധ ശതകമാണ് ഇന്ന് പൂര്‍ത്തിയാക്കിയത്.

Advertisement