തുടക്കം നന്നായാല്‍ എല്ലാം നന്നാവും: അജിങ്ക്യ രഹാനെ

- Advertisement -

പരമ്പരയില്‍ മികച്ച തുടക്കം ലഭിച്ചാല്‍ എല്ലാം ശരിയാവുെന്ന് പറഞ്ഞ് അജിങ്ക്യ രഹാനെ. ടീമെന്ന നിലയില്‍ ഫലത്തെ മറന്ന് ഒത്തൊരുമിച്ച നല്ല രീതിയില്‍ മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് ഏറ്റവും പ്രധാനമാണെന്നാണ് രഹാനെ പറഞ്ഞത്. ഓരോ പരമ്പരയും ഓരോ പുതിയ തുടക്കമാണെന്ന് മനസ്സിലാക്കിയാവും ടീം എത്തുന്നതെന്നാണ് ഇന്ത്യയുടെ ഉപ നായകന്‍ അഭിപ്രായപ്പെട്ടത്.

ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ഇന്ത്യ ഒട്ടേറെ കാര്യങ്ങള്‍ പഠിച്ചു. അതു പോലെ മെച്ചപ്പെടുവാനുള്ള മേഖലകളെ അടയാളപ്പെടുത്തുവാനും ടീമിനു സാധിച്ചിട്ടുണ്ട്. വിദേശ ടൂറുകളില്‍ ഏറ്റവും പ്രധാനം മികച്ച തുടക്കമെന്നതാണ് അതിനു തന്നെയാവും ടീമിന്റെ ശ്രമമെന്നും രഹാനെ പറഞ്ഞു.

Advertisement