ഇന്ത്യയ്ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുവാന്‍ ഓസ്ട്രേലിയയുടെ സ്പിന്‍ കരുത്ത് ഇനിയും ശക്തിപ്പെടണം

- Advertisement -

ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ സ്പിന്‍ വിഭാഗത്തില്‍ നഥാന്‍ ലയണ്‍ അനിഷേധ്യ സാന്നിദ്ധ്യമായി മാറി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഓസ്ട്രേലിയന്‍ ടീമില്‍ നഥാന് ലയണിന് വെല്ലുവിളി ഉയര്‍ത്തുവാന്‍ മിച്ചല്‍ സ്വെപ്സണും ആഷ്ടണ്‍ അഗറും വരുന്നത് കാണുവാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ് ഓസ്ട്രേലിയയുടെ മുന്‍ സ്പിന്‍ താരം സ്റ്റീവ് ഒക്കേഫെ.

ഇന്ത്യയില്‍ ചെന്ന് ഇന്ത്യയ്ക്കെതിരെ ഒരു ടെസ്റ്റ് പരമ്പര വിജയിക്കണമെങ്കില്‍ ഓസ്ട്രേലിയയുടെ സ്പിന്‍ കരുത്ത് ഇനിയും മെച്ചപ്പെടണം. അതിന് വേണ്ടി നാട്ടില്‍ കൂടുതല്‍ സ്പിന്‍ സൗഹൃദ പിച്ചുകള്‍ ഉണ്ടാകണമെന്നും സ്റ്റീവ് വ്യക്തമാക്കി. 2004ല്‍ ആണ് ഇന്ത്യയില്‍ 2-1 ന്റെ ടെസ്റ്റ് വിജയം അവസാനമായി ഓസ്ട്രലിയ നേടിയത്. അതിന് ശേഷം നാല് തവണ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നാല് തവണയും പരാജയമായിരുന്നു ഓസ്ട്രേലിയയുടെ ഫലം.

ഇന്ത്യയില്‍ മാത്രമല്ല ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ സ്പിന്‍ സൗഹൃദ പിച്ചുകളില്‍ മികവ് പുലര്‍ത്തുവാനും ഇത്തരം ഒരു സമീപനം ആവശ്യമാണെന്ന് ഓസീസ് മുന്‍ താരം വ്യക്തമാക്കി. ഇത്തരം പിച്ചുകളില്‍ സ്പിന്നര്‍മാരാണ് ടീമിന്റെ വിജയ സാധ്യത ഉയര്‍ത്തുന്നതെന്നും ഒക്കേഫെ വ്യക്തമാക്കി.

Advertisement