8 വിക്കറ്റ് വിജയവുമായി അഡിലെയ്ഡ് ടെസ്റ്റ് സ്വന്തമാക്കി ഓസ്ട്രേലിയ

Joeburns

ബൗളര്‍മാര്‍ നല്‍കിയ മുന്‍തൂക്കം ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ കൈവിട്ടപ്പോള്‍ ഇന്ത്യയ്ക്കെതിരെ മികച്ച വിജയവുമായി ഓസ്ട്രേലിയ. 90 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയ 21 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിജയം ഉറപ്പാക്കുകയായിരുന്നു. ഒന്നാം ഇന്നിംഗ്സ് ലീഡ് ഇന്ത്യ സ്വന്തമാക്കിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ ടീം 36 റണ്‍സിന് ഓള്‍ഔട്ട് ആയി ദയനീയ പ്രകടനം പുറത്തെടുക്കുകയായിരുന്നു.

90 റണ്‍സെന്ന ചെറിയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയയ്ക്ക് യാതൊരു തരത്തിലുമുള്ള വെല്ലുവിളി ഉയര്‍ത്തുവാന്‍ ഇന്ത്യയ്ക്ക് ആയിരുന്നില്ല. മാത്യു വെയിഡ്(33) റണ്ണൗട്ട് രൂപത്തില്‍ പുറത്തായപ്പോള്‍ ജോ ബേണ്‍സ് 51 റണ്‍സ് നേടി പുറത്താകാതെ നിന്നു. മാര്‍നസ് ലാബൂഷാനെയുടെ വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് രണ്ടാമത് നഷ്ടമായത്. അശ്വിനായിരുന്നു വിക്കറ്റ്.

Previous articleഗോവയിൽ ബീറും കഴിച്ച് ഇരിക്കുക അല്ല, ടീം കഠിന പ്രയത്നത്തിലാണ് എന്ന് കിബു വികൂന
Next articleവേഗത്തിൽ 1000 ടെസ്റ്റ് റൺസുകൾ തികക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി മായങ്ക് അഗർവാൾ