വീണ്ടും ഓസ്ട്രേലിയക്ക് ടോസ്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു.  കഴിഞ്ഞ മത്സരത്തിലും ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചിരുന്നു. ഇന്ത്യ കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ന് ഇറങ്ങുന്നത്.

കൺകഷൻ മൂലം ടീമിൽ നിന്ന് പുറത്തുപോയ റിഷഭ് പന്തിന് പകരം മനീഷ് പാണ്ഡെ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. കൂടാതെ ശർദൂൽ താക്കൂറിന് പകരം നവദീപ് സെയ്നിയും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.  അതെ സമയം കഴിഞ്ഞ മത്സരത്തിൽ കളിച്ച അതെ ടീമുമായാണ് ഓസ്ട്രേലിയ ഇന്നിറങ്ങുന്നത്.

India: Shikhar Dhawan, Rohit Sharma, KL Rahul (wk), Virat Kohli (c), Shreyas Iyer, Manish Pandey, Ravindra Jadeja, Navdeep Saini, Kuldeep Yadav, Mohammed Shami, Jasprit Bumrah.

Australia: David Warner, Aaron Finch (c) Marnus Labuschagne, Steven Smith, Alex Carey (wk), Ashton Turner, Ashton Agar, Pat Cummins, Mitchell Starc, Kane Richardson, Adam Zampa.