ടി20 ലോകകപ്പ് മാറ്റിവെക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വർഷം ഓസ്ട്രേലിയയിൽ വെച്ച് നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് മാറ്റിവെക്കാനുള്ള ഐ.സി.സിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. ടി20 ലോകകപ്പിന്റെ കാര്യത്തിൽ ഐ.സി.സി വ്യക്തത വരുത്തിയത് നല്ല കാര്യമാണെന്നും പുതിയ പരമ്പരകൾ ആസൂത്രണം ചെയ്യാൻ കഴിയുമെന്നും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് പറഞ്ഞു.

16 ടീമുകളുടെ ഓസ്ട്രേലിയയിൽ എത്തിക്കുകയെന്നത് ഈ കോവിഡ് കാലത്ത് കനത്ത വെല്ലുവിളിയാണെന്ന് നേരത്തെ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് ടി20 ലോകകപ്പ് മാറ്റിവെക്കാൻ ഐ.സി.സി തീരുമാനിച്ചത്.

അതെ സമയം ഓസ്ട്രേലിയയിൽ നടക്കേണ്ട ലോകകപ്പ് മാറ്റിവെച്ചെങ്കിലും അത് 2021ൽ തന്നെ നടക്കുമെന്ന് ഐ.സി.സി വ്യക്തമാക്കിയിട്ടില്ല. 2021ൽ ഓസ്ട്രേലിയയിൽ വെച്ച് ടി20 ലോകകപ്പ്  നടക്കുകയാണെങ്കിൽ അടുത്ത വർഷം ഇന്ത്യയിൽ നടക്കേണ്ട ടി20 ലോകകപ്പ് 2022ലേക്ക് മാറ്റിവെക്കേണ്ടി വരും.