സ്റ്റോയിനിസ് അരങ്ങേറ്റത്തിനായി കാത്തിരിക്കണം, മാറ്റങ്ങളില്ലാതെ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിനു തയ്യാര്‍

കാന്‍ബറയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ മാറ്റങ്ങളില്ലാതെ ഓസ്ട്രേലിയ. ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ മികച്ച വിജയം സ്വന്തമാക്കിയ ടീമിനെ തന്നെ രണ്ടാം ടെസ്റ്റിലും കളിപ്പിക്കുവാന്‍ ഓസ്ട്രേലിയ തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി ഒന്നിനാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ഇതോടെ മാര്‍ക്കസ് സ്റ്റോയിനിസ് തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കണമെന്നതാണ് വ്യക്തമാകുന്നത്. കാന്‍ബറയിലെ മാനുക ഓവലില്‍ നടക്കുന്ന ടെസ്റ്റ് ആ വേദിയിലെ ആദ്യ ടെസ്റ്റായിരിക്കും.

ഓസ്ട്രേലിയ: മാര്‍ക്കസ് ഹാരിസ്, ജോ ബേണ്‍സ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലാബൂഷാനെ, ട്രാവിസ് ഹെഡ്, കുര്‍ട്ടിസ് പാറ്റേര്‍സണ്‍, ടിം പെയിന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജൈ റിച്ചാര്‍ഡ്സണ്‍, നഥാന്‍ ലയണ്‍