ത്രിരാഷ്ട്ര പരമ്പര, ന്യൂസിലാണ്ടിനു മോശം തുടക്കം

ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ന്യൂസിലാണ്ടിനു മോശം തുടക്കം. ഓസ്ട്രേലിയയ്ക്കെതിരെ ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനു 20 ഓവറില്‍ 117/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. രണ്ടാം ഓവര്‍ മുതല്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായ ന്യൂസിലാണ്ടിനായി കോളിന്‍ ഡി ഗ്രാന്‍ഡോം പുറത്താകാതെ 38 റണ്‍സ് നേടി. റോസ് ടെയിലര്‍ ആണ് രണ്ടാമത്തെ ടോപ് സ്കോറര്‍. മറ്റൊരു ബാറ്റ്സ്മാനും രണ്ടക്കം കടക്കാന്‍ ന്യൂസിലാണ്ട് ഇന്നിംഗ്സില്‍ സാധിച്ചില്ല.

ആന്‍ഡ്രു ടൈ നാലും, ബില്ലി സ്റ്റാന്‍ലേക്ക് മൂന്നും വിക്കറ്റാണ് ഓസ്ട്രേലിയയ്ക്കായി നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial