ഓസ്ട്രേലിയ-സിംബാബ്‍വേ ഏകദിന പരമ്പര മാറ്റിവെച്ചു

- Advertisement -

ഓസ്ട്രേലിയയിലേക്ക് ഏകദിനങ്ങള്‍ കളിക്കുവാനുള്ള സിംബാബേയുടെ മോഹങ്ങള്‍ക്ക് ഇനിയും കാത്തിരിപ്പ്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര കൊറോണ കാരണം മാറ്റി വയ്ക്കുകയാണെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ഇന്ന് അറിയിക്കുകയായിരുന്നു. 2003-04ല്‍ ആണ് അവസാനമായി ഓസ്ട്രേലിയ സിംബാബ്‍വേയെ ആതിഥേയത്വം വഹിച്ചത്.

അന്ന് ഇന്ത്യ ഉള്‍പ്പെടെ ത്രിരാഷ്ട്ര പരമ്പരയിലാണ് ടീമുകള്‍ ഏറ്റുമുട്ടിയത്. ഇപ്പോളത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് പരമ്പര മാറ്റി വയ്ക്കുവാന്‍ ഇരു ബോര്‍ഡുകളും സംയുക്തമായി തീരുമാനിക്കുകയായിരുന്നുവെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിക്കുകയായിരുന്നു. നേരത്തെ ഇന്ത്യയുമായുള്ള സിംബാബ്‍വേയുടെ പരമ്പരയും ഉപേക്ഷിക്കപ്പെട്ടിരുന്നു.

Advertisement