മാര്‍ച്ചിൽ ഓസ്ട്രേലിയ ന്യൂസിലാണ്ട് ടി20 പരമ്പര

Matthewwademarcusstoinis

മാര്‍ച്ച് 2022ൽ ലോകകപ്പ് ഫൈനലിസ്റ്റുകളായ ഓസ്ട്രേലിയയും ന്യൂസിലാണ്ടും ടി20 പരമ്പരയിൽ ഏറ്റുമുട്ടും. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലാവും ഈ ടീമുകള്‍ കളിക്കുക. മാര്‍ച്ചിൽ ഓസ്ട്രേലിയ പാക്കിസ്ഥാനിലേക്ക് ടെസ്റ്റ് പരമ്പരയ്ക്കായി എത്തുന്നതിനാൽ തന്നെ പല പ്രധാന താരങ്ങളുമില്ലാതെയാവും ഓസ്ട്രേലിയ ന്യൂസിലാണ്ടിലേക്ക് പറക്കുക.

എന്നാൽ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യുവാന്‍ ചില താരങ്ങള്‍ക്ക് താല്പര്യമില്ലെന്നതിനാൽ തന്നെ ഏതെല്ലാം താരങ്ങള്‍ ഏതെല്ലാം പര്യടനങ്ങളിൽ പങ്കെടുക്കുമെന്നതും ഉറ്റുനോക്കേണ്ടതാണ്.

Previous articleഖത്തറിൽ ബ്രസീൽ ഉണ്ടാകും, ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ലാറ്റിനമേരിക്കൻ ടീമായി കാനറികൾ
Next articleപ്രധാന താരങ്ങൾ പലരും ഇല്ല, ന്യൂസിലൻഡിന് എതിരായ ടെസ്റ്റിൽ രഹാനെ ഇന്ത്യയെ നയിക്കും