ഖത്തറിൽ ബ്രസീൽ ഉണ്ടാകും, ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ലാറ്റിനമേരിക്കൻ ടീമായി കാനറികൾ

20211112 075243

ഖത്തർ ലോകകപ്പിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ശക്തികളിൽ ഒന്നായ ബ്രസീൽ ഉണ്ടാകും. ഇന്ന് ലോകകപ്പ് യോഗ്യത മത്സരത്തിൽ കൊളംബിയയെ തോൽപ്പിച്ചതോടെ ആണ് ബ്രസീൽ ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ വിജയം. നേരത്തെ കൊളംബിയയെ ലോകകപ്പ് യോഗ്യത റൗണ്ടിൽ നേരിട്ടപ്പോൾ ബ്രസീൽ സമനില വഴങ്ങിയിരുന്നു. ഇനിയു. 6 മത്സരങ്ങൾ ബാക്കിയിരിക്കെ ആണ് ബ്രസീൽ ലോകകപ്പ് യോഗ്യത ഉറപ്പിക്കുന്നത്‌.

ഇന്ന് രണ്ടാം പകുതിയിൽ ആയിരുന്നു വിജയ ഗോൾ വന്നത്. നെയ്മറിന്റെ ഫസ്റ്റ് ടച്ച് പാസ് സ്വീകരിച്ച് പക്വേറ്റ ആണ് പന്ത് കൊളംബിയൻ വലയിൽ എത്തിച്ചത്. ഈ ഗോളിന് കൊളംബിയക്ക് മറുപടി ഉണ്ടായിരുന്നില്ല. 12 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായാണ് ബ്രസീൽ യോഗ്യത ഉറപ്പിച്ചത്. ഇനി അടുത്ത മത്സരത്തിൽ ബ്രസീൽ അർജന്റീനയെ ആണ് നേരിടേണ്ടത്.

Previous articleവീണ്ടുമൊരു സെവനപ്പ്, മാൾട്ടയെ തകർത്ത് ക്രൊയേഷ്യ
Next articleമാര്‍ച്ചിൽ ഓസ്ട്രേലിയ ന്യൂസിലാണ്ട് ടി20 പരമ്പര