ഏഷ്യ കപ്പ് കിരീടം നേടി ഇന്ത്യ

മഴ കാരണം 38 ഓവറിൽ 102 റൺസെന്ന പുതുക്കിയ ലക്ഷ്യം 21.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ഇന്ത്യ. ശ്രീലങ്കയ്ക്കെതിരെ 9 വിക്കറ്റ് വിജയത്തോടു കൂടി ഇന്ത്യ അണ്ടര്‍ 19 ഏഷ്യ കപ്പ് ചാമ്പ്യന്മാരായി മാറുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 106/9 എന്ന സ്കോര്‍ 38 ഓവറിൽ നേടിയെങ്കിലും ഇന്ത്യയുടെ ലക്ഷ്യം 102 റൺസായി പുതുക്കുകയായിരുന്നു.

ഹര്‍നൂര്‍ സിംഗിനെ ആദ്യം തന്നെ നഷ്ടമായെങ്കിലും അംഗ്കൃഷ് രഘുവംശിയും ഷൈക് റഷീദും ചേര്‍ന്ന് ഇന്ത്യയുടെ വിജയം ഉറപ്പാക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ 96 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്. അംഗ്കൃഷ് 56 റൺസും ഷൈക് റഷീദ് 31 റൺസും നേടി പുറത്താകാതെ നിന്നു.

Exit mobile version