U-19 ഏഷ്യാ കപ്പ്; പാകിസ്താൻ ഇന്ത്യയെ തോൽപ്പിച്ചു

അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ന് പാകിസ്താനെ നേരിട്ട ഇന്ത്യക്ക് പരാജയം. ഇന്ത്യ ഉയർത്തിയ 260 എന്ന വിജയ ലക്ഷ്യം അവർ 47ആം ഓവറിലേക്ക് മറികടന്നു. എട്ട് വിക്കറ്റ് വിജയമാണ് അവർ നേടിയത്. 105 റൺസുമായി പുറത്താകാതെ നിന്ന അസൻ അവൈസും 68 റൺസുമായി പുറത്താകാതെ നിന്ന സാദ് ബൈഗും പാകിസ്താന്റെ ജയം ഉറപ്പിച്ചു. 63 റൺസ് എടുത്ത ഷഹ്സൈബ് ഖാനും പാകിസ്താനായി തിളങ്ങി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത് 259 റൺസാണ് എടുത്തത്. 50 ഓവറിൽ നിന്ന് 259/9 എന്ന സ്കോറാണ് ഇന്ത്യ നേടിയത്‌. 62 റൺസ് എടുത്ത ആദർശ് സിംഗ് ഇന്ത്യയുടെ ടോപ് സ്കോറർ ആയി. ക്യാപ്റ്റൻ ഉദയ് ശരൺ 60 റൺസും എടുത്തു.

അവസാനം 42 പന്തിൽ നിന്ന് 58 റൺസ് എടുത്ത സച്ചിൻ ദാസ് ആണ് ഇന്ത്യയെ ഭേദപ്പെട്ട ടോട്ടലിൽ എത്തിച്ചത്. 3 സിക്സും 2 ഫോറും അടങ്ങുന്നതായിരുന്നു സച്ചിന്റെ ഇന്നിംഗ്സ്.

പാകിസ്താനായി മുഹമ്മദ് സീഷാൻ നാലു വിക്കറ്റ് നേടി. അമീർ ഹസനും ഉബൈദ് ഷായും 2 വിക്കറ്റ് വീതവും വീഴ്ത്തി.

U19 ഏഷ്യാ കപ്പ്; പാകിസ്താന് എതിരെ പൊരുതാവുന്ന സ്കോർ നേടി ഇന്ത്യ

അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ന് പാകിസ്താനെ നേരിടുന്ന ഇന്ത്യ ആദ്യം ബാറ്റു ചെയ്ത് 259 റൺസ് എടുത്തു. 50 ഓവറിൽ നിന്ന് 259/9 എന്ന സ്കോറാണ് ഇന്ത്യ നേടിയത്‌. 62 റൺസ് എടുത്ത ആദർശ് സിംഗ് ഇന്ത്യയുടെ ടോപ് സ്കോറർ ആയി. ക്യാപ്റ്റൻ ഉദയ് ശരൺ 60 റൺസും എടുത്തു.

അവസാനം 42 പന്തിൽ നിന്ന് 58 റൺസ് എടുത്ത സച്ചിൻ ദാസ് ആണ് ഇന്ത്യയെ ഭേദപ്പെട്ട ടോട്ടലിൽ എത്തിച്ചത്. 3 സിക്സും 2 ഫോറും അടങ്ങുന്നതായിരുന്നു സച്ചിന്റെ ഇന്നിംഗ്സ്.

പാകിസ്താനായി മുഹമ്മദ് സീഷാൻ നാലു വിക്കറ്റ് നേടി. അമീർ ഹസനും ഉബൈദ് ഷായും 2 വിക്കറ്റ് വീതവും വീഴ്ത്തി.

U-19 ഏഷ്യ കപ്പ്, ഇന്ത്യൻ ടീമിനെ ഉദയ് നയിക്കും

ഡിസംബർ 8 മുതൽ യുണൈറ്റഡ് അറബ് എമിറേറ്റിൽ (യുഎഇ) നടക്കാനിരിക്കുന്ന എസിസി അണ്ടർ 19 ഏഷ്യാ കപ്പിൽ ഉദയ് സഹാറൻ ഇന്ത്യയെ നയിക്കും. അണ്ടർ 19 ഏഷ്യാ കപ്പിനുള്ള 15 അംഗ ടീമിനെ ഇന്ത്യ ഇന്ന് പ്രഖ്യാപിച്ചു. സൗമി കുമാർ പാണ്ഡെയെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ഡിസംബർ 8 വെള്ളിയാഴ്ച അഫ്ഗാനിസ്ഥാനെ നേരിട്ടാണ് ഇന്ത്യ ടൂർണമെന്റ് ആരംഭിക്കുന്നത്.

ടൂർണമെന്റിൽ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നിവർക്കൊപ്പമാണ് ഇന്ത്യ ഗ്രൂപ്പിൽ ഇടംപിടിച്ചിരിക്കുന്നത്. അണ്ടർ 19 ഏഷ്യാ കപ്പിലെ രണ്ടാം ഗ്രൂപ്പിൽ ബംഗ്ലാദേശ്, ശ്രീലങ്ക, യുഎഇ, ജപ്പാൻ എന്നിവരും അണിനിരക്കുന്നു.

ഡിസംബർ 10 ന് ഐസിസി അക്കാദമി ഓവൽ-1 ൽ വെച്ച് ഇന്ത്യ പാക്കിസ്ഥാനെ നേരിടും. അതാകും ഏവരും ഉറ്റുനോക്കുന്ന പോരാട്ടം.അണ്ടർ 19 ഏഷ്യാ കപ്പിലെ നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ.

India U-19 squad: Uday Saharan (captain), Saumy Kumar Pandey (vice-captain), Arshin Kulkarni, Adarsh Singh, Rudra Mayur Patel, Sachin Dhas, Priyanshu Moliya, Musheer Khan, Dhanush Gowda, Avinash Rao (wk), M Abhishek, Innesh Mahajan (wk), Aardhya Shukla, Raj Limbani, Naman Tiwari.

Standby players: Prem Devkar, Ansh Gosai, Mohammed Amaan.

Reserve players: Digvijay Patim Jayanth Goyat, P Vignesh, Kiran Chormale.

അണ്ടര്‍ 19 ഏഷ്യ കപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റി

നവംബറില്‍ യുഎഇയില്‍ നടക്കാനിരുന്നു അണ്ടര്‍ 19 ഏഷ്യ കപ്പ് ടൂര്‍ണ്ണമെന്റ് അടുത്ത വര്‍ഷത്തേക്ക് മാറ്റി. 2021ല്‍ അനുയോജ്യമായ സമയത്ത് ടൂര്‍ണ്ണമെന്റ് നടത്താമെന്നാണ് ഇപ്പോളത്തെ തീരുമാനം. എട്ട് ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുമെന്ന് കരുതിയത്.

ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്ക് പുറമെ ആതിഥേയരായ യുഎഇയും രണ്ട് യോഗ്യത മത്സരങ്ങള്‍ ജയിച്ച് വരുന്ന ടീമുമായിരുന്നു ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനിരുന്നത്.

ഏഷ്യ കപ്പ് ഫൈനല്‍ പ്രതീക്ഷകളുമായി ഇന്ത്യ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്യും

U19 ഏഷ്യ കപ്പ് ഫൈനല്‍ പ്രവേശനത്തിനായി ഇന്ത്യ ബംഗ്ലാദേശിനെതിരെ. സെമി മത്സരത്തില്‍ ആതിഥേയര്‍ക്കെതിരെ ടോസ് നേടിയ ശേഷം ഇന്ത്യന്‍ നായകന്‍ പവന്‍ ഷാ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമിയിലേക്ക് കടക്കുന്നത്. അതേ സമയം പാക്കിസ്ഥാനെതിരെ നേടിയ വിജയമാണ് ബംഗ്ലാദേശിനു സെമി സ്ഥാനം നേടിക്കൊടുത്തത്. ഇന്ത്യന്‍ ബാറ്റ്സ്മാന്മാരും ബൗളര്‍മാരും ഒരേ പോലെ ഫോമിലുള്ള ടൂര്‍ണ്ണമെന്റാണെങ്കില്‍ ആതിഥേയരെ വിലകുറച്ച് കാണാന്‍ പാടില്ല.

ബംഗ്ലാദേശിലെ ധാക്കയിലെ ഷേരെ ബംഗ്ലള നാഷണല്‍ സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കുന്നത്.

Exit mobile version