ഇന്ത്യ ഏഷ്യ കപ്പ് ഫൈനലില്‍, പാക്കിസ്ഥാന് ശ്രീലങ്കയോട് പരാജയം

ഏഷ്യ കപ്പ് അണ്ടര്‍ 19 സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് ജയം. ഇന്ത്യ ബംഗ്ലാദേശിനെ 103 റൺസിന് പരാജയപ്പെടുത്തി ഫൈനലുറപ്പാക്കിയപ്പോള്‍ മറ്റൊരു സെമിയിൽ പാക്കിസ്ഥാനെതിരെ 22 റൺസ് വിജയവുമായി ലങ്ക ഇന്ത്യയ്ക്കെതിരെയുള്ള ഫൈനലിന് അവസരം സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 243/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ബംഗ്ലാദേശ് 140 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇന്ത്യയ്ക്കായി 90 റൺസ് നേടിയ ഷൈക് റഷീദ് ആണ് ബാറ്റിംഗ് ഹീറോ. 9ാം വിക്കറ്റിൽ ഷൈക്കും വിക്ക് ഓട്സ്വാലും(28*) 50 റൺസ് നേടിയാണ് ടീമിനെ ഈ സ്കോറിലേക്ക് എത്തിച്ചത്.Srilankau19

പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ നല്‍കിയ മേൽക്കൈ ബാറ്റ്സ്മാന്മാര്‍ കളഞ്ഞ് കുളിക്കുന്ന കാഴ്ചയാണ് ആദ്യ സെമിയിൽ കണ്ടത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക വെറും 147 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ വിജയം പ്രതീക്ഷിച്ചെത്തിയ പാക്കിസ്ഥാന്‍ 125 റൺസിന് ഓള്‍ഔട്ട് ആയി.

സീഷന്‍ സമീര്‍ പാക്കിസ്ഥാന് വേണ്ടി 4 വിക്കറ്റ് നേടിയപ്പോള്‍ ശ്രീലങ്കന്‍ നിരയിൽ ട്രെവീന്‍ മാത്യു നാലും ദുനിത് വെല്ലാലാഗേ മൂന്നും വിക്കറ്റ് നേടി.

Exit mobile version