അഫ്ഗാനിസ്ഥാനെതിരെ 4 വിക്കറ്റ് ജയം നേടി ഇന്ത്യ സെമിയിൽ

ഏഷ്യ കപ്പ് അണ്ടര്‍ 19 ടൂര്‍ണ്ണമെന്റിൽ അഫ്ഗാനിസ്ഥാനെതിരെ വിജയം ഉറപ്പാക്കി ഇന്ത്യ. ഇതോടെ ഇന്ത്യ സെമി ഫൈനലില്‍ സ്ഥാനം ഉറപ്പാക്കി. 10 പന്ത് ബാക്കി നില്‍ക്കെയാണ് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ 4 വിക്കറ്റ് വിജയം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 259/4 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യ 48.2 ഓവറിലാണ് ലക്ഷ്യം മറികടന്നത്.

രാജ് ബാവ – കൗശൽ താംബേ കൂട്ടുകെട്ട് ഏഴാം വിക്കറ്റിൽ നേടിയ 65 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇന്ത്യന്‍ വിജയം സാധ്യമാക്കിയത്. ഒരു ഘട്ടത്തിൽ ഇന്ത്യ 197/6 എന്ന നിലയിൽ പ്രതിരോധത്തിലായിരുന്നു.

നൂര്‍ അഹമ്മദ് നാല് വിക്കറ്റുമായി അഫ്ഗാനിസ്ഥാന്‍ നിരയിൽ തിളങ്ങിയപ്പോള്‍ 43 റൺസുമായി പുറത്താകാതെ നിന്ന രാജ് ബാവയും 35 റൺസ് നേടിയ താംബേയുമാണ് ഇന്ത്യന്‍ വിജയം ഉറപ്പാക്കിയത്.

ടോപ് ഓര്‍ഡറിൽ ഹര്‍നൂര്‍ സിംഗ്(65), അംഗ്കൃഷ് രഘുവംശിയും(35) ഇന്ത്യയ്ക്കായി തിളങ്ങി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് വേണ്ടി സുലൈമാന്‍ സാഫി(73), ഇജാസ് അഹമ്മദ് അഹമ്മദ്സായി(86*) എന്നിവരാണ് തിളങ്ങിയത്.

Exit mobile version