ഉദ്ഘാടന മത്സരത്തിലെ വീഴ്ച തിരുത്തുവാന്‍ ശ്രീലങ്കയ്ക്കാകുമോ? ജൈത്രയാത്ര തുടരുവാന്‍ അഫ്ഗാനിസ്ഥാന്‍ , ടോസ് അറിയാം

Sports Correspondent

Afghanistansrilanka
Download the Fanport app now!
Appstore Badge
Google Play Badge 1

സൂപ്പര്‍ 4ലെ ആദ്യ മത്സരത്തിൽ ഏഷ്യ കപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടിയ ടീമുകള്‍ തന്നെ ഏറ്റുമുട്ടുന്നു. ഇന്ന് അഫ്ഗാനിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിൽ ടോസ് നേടി ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ മത്സരത്തിൽ ആധികാരിക വിജയം ആണ് ശ്രീലങ്കയ്ക്കെതിരെ അഫ്ഗാനിസ്ഥാന്‍ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെ തോല്പിച്ച അതേ ടീമിനെയാണ് ശ്രീലങ്ക മത്സരത്തിനിറക്കുന്നത്. അതേ സമയം ഒരു മാറ്റം അഫ്ഗാന്‍ നിരയിലുണ്ട്. സമിയുള്ള ഷിന്‍വാരി അഫ്ഗാനിസ്ഥാന്‍ ടീമിലേക്ക് വരുന്നു

അഫ്ഗാനിസ്ഥാന്‍: Hazratullah Zazai, Rahmanullah Gurbaz(w), Ibrahim Zadran, Mohammad Nabi(c), Najibullah Zadran, Karim Janat, Samiullah Shinwari, Rashid Khan, Naveen-ul-Haq, Mujeeb Ur Rahman, Fazalhaq Farooqi

ശ്രീലങ്ക: Pathum Nissanka, Kusal Mendis(w), Charith Asalanka, Danushka Gunathilaka, Bhanuka Rajapaksa, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Maheesh Theekshana, Asitha Fernando, Dilshan Madushanka