സ്‌കോട്ടിഷ് ഡാർബിയിൽ റേഞ്ചേഴ്‌സിനെ തകർത്തെറിഞ്ഞു സെൽറ്റിക് പടയോട്ടം

സ്‌കോട്ടിഷ് പ്രീമിയർ ലീഗിൽ ചരിത്രപ്രസിദ്ധമായ ‘ഓൾഡ് ഫിം’ ഡാർബിയിൽ റേഞ്ചേഴ്‌സിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു തകർത്തെറിഞ്ഞു സെൽറ്റിക് പടയോട്ടം. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ ഒരുങ്ങുന്ന ഇരു ടീമുകളും തമ്മിലുള്ള മത്സരത്തിൽ റേഞ്ചേഴ്‌സിനെ തീർത്തും അപ്രസക്തമാക്കി ആതിഥേയർ. മത്സരത്തിൽ എട്ടാം മിനിറ്റിൽ തന്നെ ലിയൽ അബാദയിലൂടെ അവർ മുന്നിലെത്തി. കഴിഞ്ഞ ആഴ്ച മരിച്ച 14 കാരൻ സെൽറ്റിക് ആരാധകൻ ലിയോൺ ബ്രോണിന് തന്റെ ഗോൾ താരം സമർപ്പിച്ചു.

സെൽറ്റിക്

32 മത്തെ മിനിറ്റിൽ മാറ്റ് ഒറെയിലിയുടെ ത്രൂ ബോളിൽ നിന്നു മനോഹരമായ ചിപ്പിലൂടെ ജോട രണ്ടാം ഗോളും കണ്ടത്തി. 40 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോളും കണ്ടത്തിയ ഇരുപതുകാരൻ ലിയൽ അബാദ മത്സരത്തിൽ സെൽറ്റിക്കിന്റെ വലിയ ജയം ഉറപ്പിച്ചു. ആറാം മത്സരത്തിൽ താരം നേടുന്ന ആറാം ഗോൾ ആയിരുന്നു ഇത്. 78 മത്തെ മിനിറ്റിൽ റേഞ്ചേഴ്‌സ് ഗോൾ കീപ്പറുടെ പിഴവ് മുതലെടുത്ത് ലക്ഷ്യം കണ്ട പകരക്കാരൻ ഡേവിഡ് തർൺബൽ സെൽറ്റിക്കിന്റെ വലിയ ജയം പൂർത്തിയാക്കി. സീസണിൽ ആറാം മത്സരത്തിലും ജയിച്ച സെൽറ്റിക് രണ്ടാമതുള്ള റേഞ്ചേഴ്‌സിനെക്കാൾ ഇതിനകം തന്നെ 5 പോയിന്റുകൾ മുന്നിലാണ്.