ഗോൾ കീപ്പർമാരും പോസ്റ്റും തടഞ്ഞു, മേഴ്സിസൈഡ് ഡാർബിയിൽ ഗോൾ ഇല്ലാതെ എവർട്ടണും ലിവർപൂളും

Newsroom

20220903 185446
Download the Fanport app now!
Appstore Badge
Google Play Badge 1

സീസണിലെ ആദ്യ മേഴ്സിസൈഡ് ഡാർബി സമനിലയിൽ. ഇന്ന് ഗുഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ ഗോൾ കീപ്പർമാരുടെ നല്ല പ്രകടനത്തിന്റെ മികവിൽ മത്സരം ഗോൾ രഹിതമായി അവസാനിച്ചു‌‌. വിജയം മാത്രം ലക്ഷ്യമിട്ട് കളിച്ച ഇരു ടീമുകൾക്കും നിരാശ നൽകുന്ന ഫലമാണ് ഇത്.

മേഴ്സി സൈഡ് ഡാർബിയിൽ ഇന്ന് ആതിഥേയരായ എവർട്ടൺ ആണ് നന്നായി തുടങ്ങിയത്. അവരുടെ പ്രസിംഗ് ഫുട്ബോളിന് മുന്നിൽ പിടിച്ചു നിൽക്കാൻ ലിവർപൂൾ തുടക്കത്തിൽ പ്രയാസപ്പെട്ടു. നീൽ മോപേയും ഗോർഡനും അടങ്ങിയ അറ്റാക്കിംഗ് നിര ലിവർപൂളിന് തലവേദന ആയി. എങ്കിൽ അവസരങ്ങൾ മുതലെടുക്കാൻ എവർട്ടണ് ആയില്ല. ആദ്യ പകുതിയിൽ ടോം ഡേവിസിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് ലിവർപൂളിന് തിരിച്ചടിയായി.

20220903 185429

ആദ്യ പകുതിയുടെ അവസാനം സെക്കൻഡുകളുടെ മാത്രം വ്യത്യാസത്തിൽ നൂനിയസും ഡിയസും ഗോൾ പോസ്റ്റിൽ അടിക്കുന്നതും കാണാൻ ആയി. രണ്ടാം പകുതിയിൽ ലിവർപൂൾ കുറച്ചു കൂടെ മെച്ചപ്പെട്ട പ്രകടനം കാണാൻ ആയി. ഫർമിനോയുടെ രണ്ട് ഗോൾ ശ്രമങ്ങളും ഫാബിനോയുടെ ഒരു ഷോട്ടും പിക്ക്ഫോർഡ് സേവ് ചെയ്ത് കളി സമനിലയിൽ നിർത്തി.

മറുവശത്ത് നീൽ മോ പേ ഒരു സുവർണ്ണാവസരം നഷ്ടപ്പെടുന്നതും കാണാൻ ആയി. ഇതിനു ശേഷം കോഡിയുടെ ഗോളിൽ എവർട്ടൺ മുന്നിൽ എത്തി എങ്കിലും വാർ ഓഫ്സൈഡ് വിളിച്ചു.

മേഴ്സിസൈഡ്

പിന്നെയും അവസരങ്ങൾ വന്നു. മകീനിലിന്റെ ഷോട്ട് അലിസണും ഫർമിനോയുടെ ഷോട്ട് അലിസണും തടഞ്ഞു. 95ആം മിനുട്ടിൽ സലായുടെ ഷോട്ടും പോസ്റ്റിൽ തട്ടി മടങ്ങി. അവസാനം കളി സമനിലയിൽ അവസാനിച്ചു.

ആറ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ലിവർപൂൾ 2 വിജയത്തോടെ 9 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു. എവർട്ടൺ ഇതുവരെ ലീഗിൽ ഒരു കളി ജയിച്ചിട്ടില്ല. എവർട്ടൺ 4 പോയിന്റുമായി ലീഗിൽ 14ആം സ്ഥാനത്താണ്.