ജയിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് മടങ്ങാം, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണ്ണായക മത്സരം. ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുമ്പോള്‍ ഇന്ന് ജയിച്ചാൽ ശ്രീലങ്കയ്ക്ക് ഫൈനലിലേക്ക് എത്തുവാന്‍ സാധ്യത കൂടും. അതേ സമയം തോൽവിയാണ് ഫലമെങ്കിൽ ഇന്ത്യയ്ക്ക് മടക്ക ടിക്കറ്റ് എടുക്കാം.

മത്സരത്തിൽ ടോസ് നേടി ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശിനെ ഗ്രൂപ്പ് ഘട്ടത്തിലും അഫ്ഗാനിസ്ഥാനെ സൂപ്പര്‍4ലും പരാജയപ്പെടുത്തി എത്തുന്ന ശ്രീലങ്കയ്ക്ക് ആത്മവിശ്വാസം ഉയര്‍ന്ന് നിൽക്കുകയാണ്. അതേ സമയം പാക്കിസ്ഥാനോടേറ്റ പരാജയത്തിൽ നിന്ന് ഇന്ത്യ കരകയറേണ്ടതുണ്ട്.

ഇന്ത്യന്‍ ടീമിൽ രവി ബിഷ്ണോയിക്ക് പകരം രവിചന്ദ്രന്‍ അശ്വിന്‍ എത്തുമ്പോള്‍ ശ്രീലങ്കന്‍ നിരയിൽ മാറ്റമൊന്നുമില്ല.

ഇന്ത്യ: KL Rahul, Rohit Sharma(c), Virat Kohli, Suryakumar Yadav, Rishabh Pant(w), Deepak Hooda, Hardik Pandya, Ravichandran Ashwin, Bhuvneshwar Kumar, Yuzvendra Chahal, Arshdeep Singh

ശ്രീലങ്ക: Pathum Nissanka, Kusal Mendis(w), Charith Asalanka, Danushka Gunathilaka, Bhanuka Rajapaksa, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Maheesh Theekshana, Asitha Fernando, Dilshan Madushanka