“പണം അല്ല റയലിന്റെ ഓഫർ നിരസിച്ച് പി എസ് ജിയിൽ നിൽക്കാൻ കാരണം, പണം തനിക്ക് എവിടെ ആയാലും ലഭിക്കും” – എമ്പപ്പെ

പി എസ് ജിയിൽ തുടരാൻ കാരണം പണം അല്ല എന്ന് എമ്പപ്പെ ആവർത്തിച്ചു. റയൽ മാഡ്രിഡിന് മുകളിൽ താൻ പി എസ് ജി തിരഞ്ഞെടുത്തത് പണം കൊണ്ട് അല്ല എന്ന് എമ്പപ്പെ പറഞ്ഞു. പണം താൻ എവിടെയായാലും ലഭിക്കും. താൻ അങ്ങനെ ഒരു കളിക്കാരൻ ആണ്‌. എമ്പപ്പെ പറഞ്ഞു. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഈ ലോകത്ത് ഒരു ഫുട്ബോൾ താരത്തിനും ലഭിക്കാത്ത കരാർ നൽകിയാണ് പി എസ് ജി എമ്പപ്പെയെ നിലനിർത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് അടക്കം എമ്പപ്പയോട് ക്ലബിൽ തുടരാൻ ആവശ്യപ്പെട്ടിരുന്നു‌.

എമ്പപ്പെ

തന്നെ പ്രസിഡന്റ് വിളിക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് എമ്പപ്പെ പറഞ്ഞു. അദ്ദേഹം തന്നോട് ഫ്രാൻസിൽ തുടരാൻ ആവശ്യപ്പെട്ടു എന്നും എമ്പപ്പെ പറഞ്ഞു. ഇനി ഭാവിയിൽ റയൽ മാഡ്രിഡിലേക്ക് താൻ പോകുമോ എന്നതിനെ കുറിച്ച് അറിയില്ല എന്നും എമ്പപ്പെ പറഞ്ഞു. റയൽ മാഡ്രിഡ് ഒരു വീട് പോലെയാണെന്നും എമ്പപ്പെ പറഞ്ഞു.