കലാശപ്പോരിൽ ടോസ് ആര്‍ക്കൊപ്പം? അറിയാം

Sports Correspondent

Srilankapakistan

ഏഷ്യ കപ്പിലെ കലാശപ്പോരിൽ ശ്രീലങ്കയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ മത്സരത്തിൽ ടോസ് നേടി പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പാക്കിസ്ഥാന്‍ ടീമിൽ രണ്ട് മാറ്റമാണുള്ളത്. ഉസ്മാന്‍ ഖാദിറും ഹസന്‍ അലിയും ടീമിൽ നിന്ന് പുറത്ത് പോകുമ്പോള്‍ നസീം ഷായും ഷദബ് ഖാനും ടീമിലേക്ക് എത്തുന്നു. ശ്രീലങ്കന്‍ നിരയിൽ മാറ്റമില്ല.

സൂപ്പര്‍ 4ൽ ശ്രീലങ്ക മൂന്ന് മത്സരവും വിജയിച്ചപ്പോള്‍ അഫ്ഗാനിസ്ഥാനെതിരെ നസീം ഷാ നേടിയ സിക്സുകളാണ് പാക്കിസ്ഥാന് തുണയായത്. ശ്രീലങ്കയ്ക്കെതിരെ അവസാന മത്സരത്തിൽ തോൽവിയായിരുന്നു ഫലം.

ശ്രീലങ്ക: Pathum Nissanka, Kusal Mendis(w), Danushka Gunathilaka, Dhananjaya de Silva, Bhanuka Rajapaksa, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Pramod Madushan, Maheesh Theekshana, Dilshan Madushanka

പാക്കിസ്ഥാന്‍: Mohammad Rizwan(w), Babar Azam(c), Fakhar Zaman, Iftikhar Ahmed, Khushdil Shah, Mohammad Nawaz, Shadab Khan, Asif Ali, Haris Rauf, Naseem Shah, Mohammad Hasnain