ഫൈനലായതിനാൽ ആദ്യം ബാറ്റ് ചെയ്യുന്നതിൽ പ്രശ്നമില്ല – ദസുന്‍ ഷനക

Dasunshanaka

ഏഷ്യ കപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ ടോസ് നഷ്ടമായ ശ്രീലങ്കയ്ക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടി വരുമ്പോളും ആത്മവിശ്വാസത്തിലാണ് ക്യാപ്റ്റന്‍ ദസുന്‍ ഷനക. ഫൈനലായതിനാൽ തന്നെ ആദ്യം ബാറ്റ് ചെയ്യുന്നതിൽ സന്തോഷമേയുള്ളുവെന്നാണ് ശ്രീലങ്കന്‍ നായകന്‍ ടോസ് സമയത്ത് പറഞ്ഞത്.

ടൂര്‍ണ്ണമെന്റിൽ ചേസിംഗ് ടീമിനാണ് ബഹുഭൂരിഭാഗവും വിജയമെന്നെങ്കിലും ഫൈനലില്‍ അത് അപ്രസക്തമെന്ന ഷനകയുടെ വാക്കുകള്‍ സത്യമാകുമോ എന്നത് ഏതാനും മണിക്കൂറുകള്‍ക്കുള്ളിൽ കണ്ടറിയാം.

തന്റെ ടീമിന്റെ ടൂര്‍ണ്ണമെന്റിലെ റെക്കോര്‍ഡ് മികച്ചതാണെന്നും ലോകകപ്പിന് മുന്നോടിയായി ശുഭ സൂചനകളായി ഈ ടൂര്‍ണ്ണമെന്റിനെ താന്‍ കാണുന്നുവെന്നും ഷനക കൂട്ടിചേര്‍ത്തു.