“കോഹ്ലി ഉജ്ജ്വല ഫോമിലാണ്” – രോഹിത് ശർമ്മ

ഇന്ന് പാകിസ്താനെതിരെ അർധ സെഞ്ച്വറിയുമായി ഇന്ത്യയുടെ ടോപ് സ്കോറർ ആയ വിരാട് കോഹ്ലിയെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. കോഹ്ലിയുടെ ഫോം ഉജ്ജ്വലമാണ്. മറ്റുള്ളവർ ഒരു വശത്ത് പുറത്താകുമ്പോൾ ദീർഘനേരം ബാറ്റ് ചെയ്യാൻ ഒരാളെ ടീമിന് വേണമായിരുന്നു. അതിന് കോഹ്ലിക്ക് ഇന്നായി. രോഹിത് പറഞ്ഞു.

നല്ല ടെമ്പോയിൽ തന്നെ ആണ് അദ്ദേഹം ബാറ്റ് ചെയ്തത്. ടീമിന് വിരാട് ഈ വലിയ സ്കോർ നേടേണ്ടത് നിർണായകമായിരുന്നു എന്നും രോഹിത് പറഞ്ഞു.

വിരാട് കോഹ്‌ലി 44 പന്തിൽ 60 റൺസെടുത്തത് കൊണ്ട് ആണ് ഇന്ത്യ 181 റൺസെടുത്തത്. ഇത്ര റൺസ് എടുത്തിട്ടും ഇന്ത്യക്ക് പരാജയം ഒഴിവാക്കാൻ ആയിരുന്നില്ല.