ഏഷ്യകപ്പ് ദുബായയില്‍ നടത്തും, ഇന്ത്യയും പാക്കിസ്ഥാനും പങ്കെടുക്കും – സൗരവ് ഗാംഗുലി

- Advertisement -

2020 ഏഷ്യ കപ്പ് ദുബായയില്‍ നടക്കുമെന്നും ഇതിനാല്‍ തന്നെ പാക്കിസ്ഥാനും ഇന്ത്യയും ടൂര്‍ണ്ണമെന്റില്‍ പങ്കെുടുക്കുമെന്നും അറിയിച്ച് സൗരവ് ഗാംഗുലി. പാക്കിസ്ഥാനായിരുന്നു ടൂര്‍ണ്ണമെന്റിന് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നതെങ്കിലും ഇന്ത്യ അവിടേക്ക് സന്ദര്‍ശനം നടത്തുവാന്‍ വിസമ്മതിച്ചതോടെയാണ് ദുബായിയിലേക്ക് ടൂര്‍ണ്ണമെന്റ് മാറ്റേണ്ടി വന്നത്. ന്യൂട്രല്‍ വെന്യുവില്‍ വെച്ച് പാക്കിസ്ഥാന്‍ ഏഷ്യ കപ്പ് സംഘടിപ്പിക്കുന്നതില്‍ ഇന്ത്യയ്ക്ക് പ്രശ്നമില്ലെന്ന് നേരത്തെ ബിസിസിഐ അറിയിച്ചിരുന്നു.

2020ലെ ടൂര്‍ണ്ണമെന്റ് ടി20 ഫോര്‍മാറ്റിലാണ് നടത്തുക. ടി20 ലോകകപ്പിന് മുന്നോടിയായാണ് ഈ തീരുമാനം. അടുത്തിടെയായി ഏഷ്യ കപ്പ് ടി20യിലും ഏകദിനത്തിലും മാറി മാറിയാണ് 2016 മുതല്‍ കളിച്ച് വരുന്നത്.

Advertisement