ഏഷ്യ കപ്പ് സ്ക്വാഡ് പ്രഖ്യാപിക്കുവാന്‍ ബംഗ്ലാദേശിന് കൂടുതൽ സമയം ലഭിയ്ക്കും

Bangladesh

ഏഷ്യ കപ്പ് സ്ക്വാഡ് പ്രഖ്യാപിക്കുന്നത് ഓഗസ്റ്റ് 8ന് ആണെങ്കിലും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് ടീം വൈകി പ്രഖ്യാപിച്ചാൽ മതിയെന്ന് പറഞ്ഞ് ഏഷ്യന്‍ ക്രിക്കറ്റ് കൗൺസിൽ. തങ്ങളുടെ കുറെയധിയം താരങ്ങളുടെ മെഡിക്കൽ റിപ്പോര്‍ട്ടുകള്‍ വരാനുണ്ടെന്നും കൂടുതൽ സമയം അനുവദിക്കണമെന്നുമുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

ലിറ്റൺ ദാസും നൂറുള്‍ ഹസനും പരിക്കേറ്റ് സിംബാബ്‍വേ പരമ്പരയിൽ നിന്ന് പിന്മാറേണ്ട സാഹചര്യം വന്നിരുന്നു. ഇവരെല്ലാം ഏഷ്യ കപ്പിന് മുമ്പ് ഫിറ്റായി മടങ്ങുമോ എന്ന് ഉറപ്പില്ല.

ഇത് കൂടാതെ മുസ്തഫിസുര്‍ റഹ്മാന്‍, മുഷ്ഫിക്കുര്‍ റഹിം, ഷൊറിഫുള്‍ ഇസ്ലാം എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. ഏതാനും താരങ്ങള്‍ ഫിറ്റ്നെസ്സ് ടെസ്റ്റ് തെളിയിക്കേണ്ടതും ഉണ്ട്.

ഓഗസ്റ്റ് 11ന് മുമ്പ് ബംഗ്ലാദേശ് സ്ക്വാഡ് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.